14-ആമത്തെ വയസ്സില്‍ തുടങ്ങിയതാണ് ദൈവത്തെ കുറിച്ചുള്ള എന്റെ
സംശയങ്ങള്‍. പലപ്പോഴും സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ശാസന
മാത്രമായിരുന്നു ഉത്തരം. എന്നാലും എന്റെ മനസ്സിലെ ചോദ്യങ്ങള്‍ എന്നെ
വല്ലാതെ അലട്ടിയിരുന്നു. എന്റെ അയല്‍ക്കാരനായ തജുദീനും കൂട്ടുകാരനായ
സന്തോഷിനും എന്തു കൊണ്ട് വ്യത്യസ്ത മതങ്ങള്‍, എന്ത് കൊണ്ട് വേറെ ദൈവങ്ങള്‍.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ആരോ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത് തജുദീന്റെ
സുന്നത് കല്യാണം കഴിഞ്ഞു എന്ന്. അതെന്താണെന്ന് എനിക്ക് ആദ്യം
അറിയില്ലാരുന്നു. പിന്നീട് ആരോ പറഞ്ഞു തന്നു മുസ്ലിം ആകാന്‍ സുന്നത്
ചെയ്യണമെന്നും. തജുദീന്റെ വാപ്പയും ഇക്കയുമൊക്കെ പണ്ട് ഇത് ചെയ്തുവെന്നും.
വളരെ കൌതുകം തോന്നി എനിക്ക്. ക്രിസ്തിഅനിയായ എനിക്കും ഹിന്ദുവായ സന്തോഷിനും
വേണ്ടാത്ത സുന്നത് താജുദീന് ഒഴിവാക്കാന്‍ കഴിയില്ല എന്ന അറിവ് സുഖമുള്ള
ഒന്ന് അല്ലായിരുന്നു.
സണ്‍ഡേ സ്കൂളിലും പള്ളിയിലും ഒക്കെ സജീവമായിരുന്ന ഒരു കൌമാരമായിരുന്നു എന്റേത്. അക്കാലത്ത് അമ്മയുടെ നിര്ബന്ധതോടെയാണ് ബൈബിള്‍ മുഴുവന്‍ ഒന്ന് വായിക്കാം എന്ന് തീരുമാനിക്കുന്നത്. വായിക്കുന്തോറും എന്റെ ദൈവ വിശ്വാസം ഇല്ലാതെയാകുന്നതു ഞാന്‍ അറിഞ്ഞു. പല സ്ഥലങ്ങളിലും ഒരു ഹൈ സ്കൂള്‍ വിദ്യാര്‍ഥിയായ എനിക്ക് ആ കഥാ കൃതിന്റെ നിസ്സഹായത മനസ്സിലാവുന്നുണ്ടായിരുന്നു. മനുഷ്യ സൃഷ്ടി മുതല്‍ ഒന്നും ... ഏന്തിനെയെങ്കിലും കുറിച്ച് അറിവില്ലായ്മ ഉണ്ടാകുമ്പോള്‍ മനുഷ്യന് സ്ഥിരം ഉണ്ടാക്കാറുള്ള ഒരു കേട്ട് കഥ പോലെ തോന്നി. ഫിസിക്സ് പഠിച്ച എനിക്ക് മഴവില്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ടീച്ചര്‍ പഠിപ്പിച്ചത് നല്ലത് പോലെ ഓര്‍മയുണ്ട്. പ്രലയമുണ്ടാക്കി മനുഷ്യനെ കൊല്ലില്ലെന്നുള്ള അടയാളമായി ദൈവം ആകാശത്ത് വെച്ച സാധനമാണ് മഴവില്‍ എന്ന് എങ്ങനെ ഞാന്‍ വിശ്വസിക്കും... ഒരു പക്ഷെ ഫിസിക്സ് പടിചില്ലാരുന്നെങ്കില് വിശ്വസിചെനെ.
പക്ഷെ അപ്പോള്‍ അതിലും വലിയൊരു സംശയം എനിക്ക് ഉണ്ടായി. ദൈവം ഇല്ലേ.... അങ്ങനെയെങ്കില്‍ പിന്നെ ഞാന്‍ ഈ കാണുന്ന പ്രപന്ച്ചമോക്കെ എങ്ങനെയുണ്ടായി. അപ്പോള്‍ ഞാന്‍ ദൈവം എന്ന സങ്കല്പത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കുവാനും അന്വേഷിക്കുവാനും തുടങ്ങി. ബൈബിള്‍ വായിച്ചപ്പോള്‍ അത് ഇസ്രായേലിന്റെ കഥയും അവരുടെ ദൈവത്തിന്റെ കാര്യവും മാത്രം പ്രതിപാദിക്കുന്ന ഒരു പുസ്തകമാണെന്ന് മനസ്സിലായി. അപ്പോള്‍ ഞാന്‍ ആരാണ്. ബൈബിള്‍ പറയുന്ന ജാതികളുടെ കൂട്ടത്തില്‍ പെടുന്ന ഒരാള്‍. യഹോവ എന്റെ ദൈവമല്ല. അപ്പോള്‍ എന്റെ ദൈവം ആരാണ്? ഹൈന്ദവ ദൈവങ്ങള്‍ ആണോ? അപ്പോള്‍ മറ്റു മതങ്ങളുടെ ദൈവങ്ങളെ ക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ പഠിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി.. ഓരോ കാലഘട്ടങ്ങളിലും ഓരോ ദേശത്ത് ജീവിച്ചിരുന്നവര്‍ അവരുടെ ഭാവനയും വിശ്വാസവും ചെര്തുണ്ടാക്കിയതാണ് ഇന്നത്തെ മതങ്ങളും ദൈവങ്ങളും എന്ന്. ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് പഠിച്ചപ്പോള്‍ അവിടെ ദൈവത്തിന്റെ പേരൊന്നും കണ്ടില്ല.. അപ്പൊ ചെറുപ്പത്തില്‍ ഞാന്‍ പഠിച്ച ദൈവം??? എല്ലാം അറിയുന്ന, ഭൂമി ഉണ്ടാക്കിയ, ജീവജാലങ്ങളെ ഉണ്ടാക്കിയ ദൈവം... ഞാന്‍ ആലോചിച്ചു... അതെ അങ്ങനെയൊരു ദൈവം ഉണ്ടെങ്കില്‍ ആ ദൈവം എന്തിനു ഭൂമി ഉണ്ടാക്കി... എന്തിനു ജീവജാലങ്ങളെ ഉണ്ടാക്കി. അനേക കോടി ജീവികളുടെ ഇടയില്‍ കുറെ വര്‍ഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന എന്നെ ഉണ്ടാക്കുന്നതിലൂടെ ദൈവത്തിനു എന്ത് നേട്ടം. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം ദൈവം എന്നൊന്നില്ല എന്ന്....
പക്ഷെ അപ്പോഴും വലിയൊരു ചോദ്യം എന്നില്‍ അവശേഷിച്ചു. ദൈവം ഇല്ല എന്ന് വന്നാല്‍ ഈ ലോകം തിന്മയിലേക്ക് പോകില്ലേ? ദൈവത്തെ പെടിചാണല്ലോ ആള്ക്കാര് തെറ്റുകള്‍ ചെയ്യാതിരിക്കുന്നതു... അതിനെക്കുറിച്ചും കുറെ നാള് ആലോചിച്ചു. പിന്നീടാണ് മനസ്സിലായത് സദചാരമെന്നതു മതത്തിന്റെയോ ദൈവത്തിന്റെയോ സംഭാവനയല്ല എന്നത്. അത് മനുഷ്യന് സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന് വളര്‍ത്തിയെടുത്ത പരസ്പര ധാരണയാണ്. അത് മനുഷ്യര്‍ ഉള്ളിടത്തോളം കാലം നിലനില്ക്കേണ്ടതും ആണ്. ഇത്രയൊക്കെ ആയപ്പോള്‍ എനിക്ക് ധൈര്യമായി.... ഞാന്‍ പറഞ്ഞു ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന്. പക്ഷെ അപ്പോള്‍ പുതിയ പ്രശ്നങ്ങള്‍.. ഞാന്‍ ദൈവ വിശ്വാസി (അന്ധവിശ്വാസി) അല്ലെന്നു വിളിച്ചു പറയുന്നത് ചിലര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് ബിഷപിന്റെ കുടുംബം, അമ്മയുടെ അച്ഛന് ഓര്‍ത്തഡോക്സ് പുരോഹിതന്... ഇങ്ങനെയുള്ള ഞാന്‍ നിരീശ്വരവാദി ആയാലുള്ള പ്രശ്നങ്ങള്‍.. പക്ഷെ എന്നെ ഒട്ടും അലട്ടുന്നില്ല. കാരണം സത്യം അല്ല എന്ന് അറിഞ്ഞുകൊണ്ട് ഒന്നിനെയും വിശ്വസിക്കാന്‍ എനിക്കാവില്ല. ദൈവ വിശ്വാസി അല്ലാതയപ്പോള് എനിക്ക് തോന്നിയ സ്വാതന്ത്ര്യ ബോധം, സമൂഹത്തോടുള്ള പ്രതിബദ്ധത. കാരണം ഞാന്‍ ഈ ലോകത്തില്‍ മാത്രം ജീവിക്കുന്നവനായി. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി എന്നുള്ള അറിവ്. ഇല്ലാത്ത ഒരു ദൈവത്തിനു അതില്‍ ഇടപെടാന്‍ കഴിയാത്തിടത്തോളം... തെറ്റുകള്‍ ചെയ്തിട്ട് വിധിയെയോ ദൈവത്തെയോ പഴിക്കാന്‍ ഒരു നിരീശ്വര വാദിക്കു ഒരിക്കലും കഴിയില്ലല്ലോ...
(ഞാന്‍ കണ്ടു മുട്ടിയ ഒരു നല്ല ശതമാനം ആളുകളുണ്ട്. അവര്‍ക്ക് ദൈവ വിശ്വാസം ഒന്നുമില്ല. പക്ഷെ അവര്‍ പള്ളിയിലും അമ്പലത്തിലും ഒക്കെ പോകും. ഇനി ഒരു പക്ഷെ ദൈവം ഉണ്ടെങ്കില്‍ എന്തിനാ വെറുതെ പുള്ളിക്കാരനെ പിണക്കുന്നത് ......)